മുസ്ലിമും മുകല്ലഫും ശുദ്ധിയും ഉള്ളവ ൻ്റെ മേലിലാണ് അഞ്ച് വഖ്‌ത് നിസ്കാരം നിർബന്ധമാക്കിയിട്ടുള്ളത്. അഞ്ച് നേരത്തെ ഫർള് നിസ്ക്‌കാരം ഫർള് ഐൻ ആണ്. നുബുവ്വത്തിൻ്റെ പത്ത് വർഷവും മൂന്ന് മാസത്തിനും ശേഷം റജബ് 27 ഇസ്‌റാഅ് ൻ്റെ രാത്രിയിലാണ് നിസ്‌കാരം ശറആക്കപ്പെട്ടത്. ആ ദിവസത്തിൽ ളുഹർ മുതൽ ആണ് നിർവ്വഹിക്കപ്പെട്ടത്. ളുഹ്ർ, അസ്ർ , മഗ്രിബ് , ഇശാഅ് , സുബ്ഹ് എന്നിവയാണ് അഞ്ച് വഖ്‌ത് നിർബന്ധമാക്കിയിട്ടുള്ള നിസ്കാരം.
#മുകല്ലഫ് #ശുദ്ധി #മുസ്ലിം #നുബുവ്വത്ത് #ഇസ്‌റാഅ് # റജബ് 27
خلاصة
